ആഭ്യന്തര സുരക്ഷ: ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനം

single-img
14 April 2013

Sushil-Kumar-Shindeകേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ സമ്മേളനം ഡല്‍ഹിയില്‍ തുടങ്ങി. ആഭ്യന്തര സുരക്ഷ, പോലീസ് പരിഷ്‌കരണം തുടങ്ങിയ കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചചെയ്യുക. കേരളത്തില്‍നിന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. ബിജെപി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പല നിര്‍ദേശങ്ങളോടും കടുത്ത വിയോജിപ്പാണ്. സമവായമുണ്ടായാല്‍ മാത്രമേ ഇവര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കൂ. അതേസമയം ജര്‍മന്‍ പര്യടനത്തിലായതിനാല്‍ പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുക്കില്ല. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീര്‍കുമാര്‍ ഷിന്‍ഡെ സമ്മേളനം ഉദ്ഘാടനംചെയ്യും.