സ്തൂപം തകര്‍ത്തത് സിപിഎമ്മിന്റെ ആസൂത്രിത നീക്കം: രമ

single-img
14 April 2013

Rema - 2ടി പി ചന്ദ്രശേഖരന്റെ സ്മാരകസ്തൂപം തകര്‍ത്തത് സിപിഎം നേതാക്കളുടെ അറിവോടെയാണെന്ന് അദ്ദേഹത്തിന്റെ വിധവ കെ.കെ. രമ. തികച്ചും ആസൂത്രിതമായ ഒരു നടപടിയാണിത്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു. വടകരയ്ക്കടുത്ത് വള്ളിക്കാട്ട് ടി പി വെട്ടേറ്റുമരിച്ച സ്ഥലത്ത് സ്ഥാപിച്ച സ്തൂപമാണ് അര്‍ധരാത്രിയോടെ തകര്‍ത്തത്. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണം തുടരുകയാണ്.