ദോശയില്‍ അട്ട; തിരുവനന്തപുരത്ത് ഇന്ത്യന്‍ കോഫി ഹൗസ് പൂട്ടി

single-img
14 April 2013

thiruvananthapuram-evarthaദോശയില്‍ അട്ടയെ കണ്‌ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഇന്ത്യന്‍ കോഫി ഹൗസിന്റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്തു. ജനറല്‍ ആശുപത്രിക്ക് സമീപത്തെ കോഫി ഹൗസില്‍ നിന്നാണ് ദോശയില്‍ അട്ടയെ കണ്‌ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥര്‍ കോഫി ഹൗസില്‍ പരിശോധന നടത്തി. പരിശോധനയില്‍ വൃത്തഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം ഉണ്ടാക്കുന്നുണ്‌ടെന്ന് കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്തത്.