ഇന്ന് ഐശ്വര്യത്തിന്റെ വിഷുപ്പുലരി

single-img
13 April 2013

Kanikanalഇന്നു വിഷു. മലയാളി കണികണ്ടുണരുന്ന സുദിനം. മഞ്ഞപ്പൂക്കളുമായി കണിക്കൊന്നകള്‍ നാടാകെ പൂത്തുലഞ്ഞുനില്‍ ക്കുന്നു. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ആഘോഷത്തില്‍ നാടും നഗരവും വിഷു ആഘോഷത്തിലാണ്.
വിഷുദിനത്തില്‍ കണികാണുന്നതാണു പ്രധാന ചടങ്ങ്. കൃഷ്ണരൂപത്തിനു മുമ്പില്‍ തേച്ചുമിനുക്കിയ ഓട്ട് ഉരുളിയില്‍ വെള്ളരിക്ക, നാളികേരം, പഴം, ചക്ക, മാങ്ങ, കൈതച്ചക്ക എന്നിവയും താലത്തില്‍ സെറ്റ് മുണ്ട്, അരി, ചെപ്പ്, കണ്ണാടി, കണിക്കൊന്നപ്പൂക്കള്‍, സ്വര്‍ണം തുടങ്ങിയവ കാഴ്ചയായി വയ്ക്കുന്നതാണു വിഷുക്കണി. പുലര്‍ച്ചെ വീട്ടിലെ മുതിര്‍ന്നവര്‍ എഴുന്നേറ്റ് കണി കാണും. തുടര്‍ന്നു കുട്ടികളെ വിളിച്ചെഴുന്നേല്‍പ്പിച്ചു കണികാണിക്കും. വിഷുക്കണിക്കുശേഷം ഗൃഹനാഥന്‍ എല്ലാവര്‍ക്കും വിഷുക്കൈനീട്ടവും നല്കും.

കേരളത്തില്‍ കാര്‍ഷികവേലയ്ക്കു തുടക്കം കുറിക്കുന്നതു വിഷുവിനാണ്. വിത്തും കൈക്കോട്ടുമായി കര്‍ഷകര്‍ പാടത്തെത്തി ഭൂമി പൂജയോടെ കാര്‍ഷികവേലയ്ക്കു തുടക്കംകുറിക്കും. തിരുവോണ സദ്യപോലെ വിഷുവിനും വിഭവസമൃദ്ധമായ സദ്യ വീടുകളില്‍ ഒരുക്കും. ഉച്ചയൂണിനു കുടുംബാംഗങ്ങള്‍ എല്ലാവരും പങ്കുചേരും.

ഏല്ലാ വായനക്കാര്‍ക്കും ഇ-വാര്‍ത്തയുടെ ഐശ്വര്യപൂര്‍ണ്ണമായ വിഷു ആശംസകള്‍