പെഷവാറില്‍ സ്‌ഫോടനം: എട്ടു മരണം

single-img
13 April 2013

map_of_pakistanപാക്കിസ്ഥാനിലെ പെഷവാര്‍ നഗരത്തില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിച്ചു. പരിക്കേറ്റ 12 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ മാറ്റ്‌നി ബസാറില്‍ യാത്രക്കാരുമായി പോയ വാനിലാണ് സ്‌ഫോടനമുണ്ടായത്. 20 യാത്രക്കാരാണു വാനിലുണ്ടായിരുന്നത്.