മുഷാറഫിന്റെ ജാമ്യ കാലാവധി നീട്ടി

single-img
13 April 2013

Pervez-Musharraf_2മുന്‍ പാക് പ്രസിഡന്റ് മുഷാറഫിന് അനുവദിച്ച മുന്‍കൂര്‍ജാമ്യത്തിന്റെ കാലാവധി ആറു ദിവസത്തേക്കുകൂടി നീട്ടി. ഈമാസം 18വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നു കോടതി ഉത്തരവിട്ടു. അഞ്ചുലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവയ്ക്കാനും കോടതി നിര്‍ദേശിച്ചു. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അറുപതോളം ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തതു സംബന്ധിച്ച കേസില്‍ ഇന്നലെ മുഷാറഫ് ഹൈക്കോടതിയില്‍ ഹാജരായി. വെടിയുണ്ടയേല്‍ക്കാത്ത ജാക്കറ്റാണ് അദ്ദേഹം ധരിച്ചിരുന്നത്. നിര്‍ദിഷ്ട സമയത്തില്‍നിന്നു വൈകി എത്തിയ മുഷാറഫിനു ജഡ്ജി ചായയ്ക്കു പോയതിനാല്‍ 25 മിനിറ്റ് കോടതിക്കുപുറത്തു കാത്തിരിക്കേണ്ടിവന്നു.ജാമ്യം രണ്ടാഴ്ചത്തേക്കുകൂടി നീട്ടണമെന്നു മുഷാറഫിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല.