മോഡിക്കെതിരേ വീണ്ടും ഐക്യ ജനതാദള്‍

single-img
13 April 2013

narender_modi_awardബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ലക്ഷ്യം വയ്ക്കുന്ന നരേന്ദ്ര മോഡിയെ തള്ളി എന്‍ഡിഎ സഖ്യകക്ഷിയായ ഐക്യജനതാദള്‍ വീണ്ടും രംഗത്തെത്തി. ഗുജറാത്ത് കലാപം തടയുന്നതില്‍ പരാജയപ്പെട്ടയാളാണ് നരേന്ദ്ര മോഡിയെന്നു ജെഡിയു ചൂണ്ടിക്കാട്ടി. 2009- ല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി എല്‍.കെ. അഡ്വാനിയെ അംഗീകരിച്ച നിലപാട് ഇപ്പോഴും തുടരുകയാണെന്നും പാര്‍ട്ടി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് കെ.സി. ത്യാഗിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും നരേന്ദ്ര മോഡിയാണെങ്കില്‍ പകരം നിതീഷ് കുമാര്‍ മത്സരിക്കുമെന്ന കടുത്ത നിലപാട് പാര്‍ട്ടി മയപ്പെടുത്തുകയും ചെയ്തു.