മിസൈല്‍ പരീക്ഷണം: ഉത്തരകൊറിയയ്ക്കു യുഎസിന്റെ താക്കീത്

single-img
13 April 2013

north_korea_mapമധ്യദൂര മുസുദാന്‍ മിസൈല്‍ പരീക്ഷണ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിനു യുഎസിന്റെ താക്കീത്. യുദ്ധമുണ്ടായാല്‍ ഉത്തരകൊറിയ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നു ദക്ഷിണകൊറിയന്‍ തലസ്ഥാനത്ത് എത്തി യ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മുന്നറിയിപ്പു നല്‍കി. ഇതേസമയം, യുദ്ധമുണ്ടായാല്‍ യുഎസ് സഖ്യകക്ഷിയായ ജപ്പാനെയായിരിക്കും തങ്ങള്‍ ആദ്യം ആക്രമിക്കുകയെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. കെറി സിയൂളില്‍ എത്തി മണിക്കൂറുകള്‍ക്കകമാണ് ഉത്തരകൊറിയയുടെ ഭീഷണി.