പകല്‍ വൈദ്യുതി നിയന്ത്രണം കൂട്ടി

single-img
13 April 2013

State-Electricity-Regulatory-Commissionരാവിലെ ആറു മുതല്‍ ഒന്‍പതു വരെ ഏര്‍പ്പെടുത്തിയിരുന്ന ലോഡ്‌ഷെഡിംഗ് ഒഴിവാക്കി പകല്‍ കൂടുതല്‍ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പകല്‍സമയത്തെ കൂടുതല്‍ വൈദ്യുതിനിയന്ത്രണം ഇന്നലെ മുതല്‍ നിലവില്‍ വന്നു. അവധിക്കാലത്തു രാവിലെ ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുന്നതു കൊണ്ടു കൂടുതല്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയില്ലെന്നു കണെ്ടത്തിയതിനാലാണു സമയക്രമം മാറ്റുന്നത്. അവധിക്കാലത്തു വിദ്യാര്‍ഥികള്‍ ടിവിയും കംപ്യൂട്ടറും ഫാനുകളും എസിയുമൊക്കെ അധികമായി ഉപയോഗിക്കാറുണെ്ടന്ന കണെ്ടത്തലിന്റെ അടിസ്ഥാനത്തിലാണു പകല്‍ സമയത്തു മണിക്കൂറുകള്‍ നീളുന്ന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള സമയത്ത് അര മണിക്കൂര്‍ വീതം പലപ്പോഴായി പവര്‍കട്ട് ഏര്‍പ്പെടുത്തുന്നുണ്ട്. ആകെ അര മണിക്കൂറാണെന്നാണ് അവകാശപ്പെടാറുള്ളതെങ്കിലും പല ഇടങ്ങളിലും രണ്ടു മണിക്കൂര്‍ വരെ നീളാറുണ്ടത്രേ. ഇതു വാണിജ്യ- വ്യവസായ സ്ഥാപനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിത ത്തില്‍ കുറവുണ്ടായതാണു സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയത്.