ചെല്‍സി സെമിയില്‍

single-img
13 April 2013

chel

റഷ്യന്‍ ടീമായ റൂബന്‍ കസാനോട് രണ്ടാംപാദത്തില്‍ പരാജയപ്പെട്ടിട്ടും ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി യൂറോപ്പ ലീഗിന്റെ സെമിയില്‍ കടന്നു. ഇതു തുടര്‍ച്ചയായ രണ്ടാംതവണയാണ് ചെല്‍സി യൂറോപ്പ ലീഗിന്റെ സെമിയിലെത്തുന്നത്. റഷ്യയിലെ ലുസ്‌നിക്കി സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കാണു ചെല്‍സി പരാജയപ്പെട്ടത്. ആദ്യപാദത്തില്‍ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ചെല്‍സി 3-1നു വിജയിച്ചിരുന്നു. ഇതോടെ ഇരുപാദങ്ങളിലൂമായി ചെല്‍സി 5-4നു മുന്നിലെത്തി.