നാവികസേനാ ആസ്ഥാനത്തെ വിവാദം: കര്‍ശന നടപടിയെന്ന് ആന്റണി

single-img
13 April 2013

ak_antony_defencetech.inനാവികസേനാ ആസ്ഥാനത്തെ ലൈംഗികവിവാദത്തില്‍ ആരോപണവിധേയര്‍ കുറ്റക്കാരെന്നു കണ്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി. നാവികസേനയുടെയും പോലീസിന്റെയും അന്വേഷണം നടക്കുന്നതായും ആന്റണി അറിയിച്ചു. സമാനസംഭവങ്ങളില്‍ മുമ്പും കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്‌ടെന്നും ഈ വിഷയത്തിലും വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആന്റണി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നേവിയുടെയും പോലീസിന്റെയും റിപ്പോര്‍ട്ട് അദ്ദേഹത്തിനു ലഭിച്ചു. അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് നാവികസേനയുടെ റിപ്പോര്‍ട്ട്. സംഭവം കുടുംബവഴക്കു മാത്രമാണെന്നും നാവികസേന അറിയിച്ചു.