പ്രതിപക്ഷം അനാവശ്യ വിവാദങ്ങളിലൂടെ പുകമറ സൃഷ്ടിക്കുന്നു: മന്ത്രി അനൂപ് ജേക്കബ്

single-img
13 April 2013

anoopjacob_thumbസംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ പിന്നോട്ടടിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് മന്ത്രി അനൂപ് ജേക്കബ്. മന്ത്രിസ്ഥാനം ഏറ്റതിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനാവശ്യ വിവാദങ്ങളിലൂടെ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഒട്ടനവധി വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. രൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം തടയാന്‍ ഭക്ഷ്യവകുപ്പിനായിട്ടുണ്ട്. പൊതു വിപണിയില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണെ്ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.