National

അജിത് പവാര്‍ രാജിവയ്ക്കില്ലെന്ന് എന്‍സിപി

Ajit+Pawar.2-PTIവരള്‍ച്ചയും ലോഡ്‌ഷെഡ്ഡിംഗും സംബന്ധിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവയ്ക്കില്ലെന്ന് എന്‍സിപി മഹാരാഷ്ട്ര ഘടകം അധ്യക്ഷന്‍ മധുകര്‍ പിച്ചഡ് പാര്‍ട്ടി യോഗത്തിനു ശേഷം പറഞ്ഞു. ശരത് പവാര്‍, മകളും എംപിയുമായ സുപ്രിയ സുലെ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.