നീതി കിട്ടി; ബാലകൃഷ്ണപിള്ളയക്ക് നന്ദി: യാമിനി

single-img
12 April 2013

yaminiഭര്‍ത്താവ് ഗണേഷ് കുമാറിനെതിരേ നല്‍കിയ ഗാര്‍ഹിക പീഡന ഹര്‍ജിയും മറ്റു പരാതികളും പിന്‍വലിക്കുന്നത് നീതി ലഭിച്ചതിനാലാണെന്ന് യാമിനി തങ്കച്ചി. ഗാര്‍ഹിക പീഡന ഹര്‍ജി പിന്‍വലിച്ചതിനു ശേഷം തിരുവനന്തപുരം കുടുംബ കോടതിയില്‍നിന്ന് പുറത്തിറങ്ങിയ അവര്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ഇവിടെയുണ്ട്. എല്ലാ സ്ത്രീകളും സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവതികളാകണം. ഉചിതമായ സമയത്ത് പ്രവര്‍ത്തിക്കാതിരിക്കരുതെന്നും പൊട്ടിക്കരഞ്ഞുകൊണ്ട് അവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും മന്ത്രി ഷിബു ബേബി ജോണിനും പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്ന ആര്‍. ബാലകൃഷ്ണ പിള്ളയ്ക്കും നന്ദി രേഖപ്പെടുത്തുന്നതായും അവര്‍ പറഞ്ഞു.