ടി.പി വധക്കേസില്‍ രണ്ടു സാക്ഷികള്‍ കൂടി കൂറുമാറി

single-img
12 April 2013

TP chandrashekaran - 6ടി.പി വധക്കേസില്‍ രണ്ടു സാക്ഷികള്‍ കൂടി കൂറുമാറി. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 34 ആയി. കേസിലെ അറുപത്തിമൂന്നാം സാക്ഷി റെജിന്‍, അറുപത്തിനാലാം സാക്ഷി സുമേഷ് എന്നിവരാണ് ഇന്ന് കൂറുമാറിയത്. പോലീസിന്റെ തെളിവെടുപ്പിനും മഹസര്‍ തയാറാക്കിയതിനും സാക്ഷിയായിരുന്നു സുമേഷ്. മൊഴിയില്‍ രേഖപ്പെടുത്തിയതുപോലെ താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു സുമേഷ് ഇന്ന് കോടതിയില്‍ പറഞ്ഞത്. കേസിലെ പ്രധാന പ്രതി എം.സി അനൂപ് ബാംഗളൂരിലെ തന്റെ ബേക്കറിയിലെത്തി താമസിച്ചെന്നായിരുന്നു റെജിന്റെ മൊഴി.