ഇന്ത്യയും ജര്‍മനിയും ആറു കരാറുകളില്‍ ഒപ്പിട്ടു

single-img
12 April 2013

Manmohanഇന്ത്യയും ജര്‍മനിയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു ലക്ഷ്യമിട്ടുള്ള ആറു കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ത്രിദിന സന്ദര്‍ശനത്തിനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മിലുള്ള ചര്‍ച്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ധാരണയായത്. ന്നത വിദ്യാഭ്യാസ രംഗത്ത് നാലുവര്‍ഷത്തിനകം ഇരുരാജ്യങ്ങളും ചേര്‍ന്ന് 70 ലക്ഷം യൂറോ ചെലവഴിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇപ്പോള്‍ കേന്ദ്രീയ വിദ്യാലയങ്ങളില്‍ 30,000കുട്ടികള്‍ ജര്‍മന്‍ പഠിക്കുന്നുണ്ട്. ഈ സംഖ്യ വര്‍ധിപ്പിക്കുന്നതിനു വ്യവസ്ഥ ചെയ്യുന്നതാണ് മറ്റൊരു കരാര്‍. ഹരിതോര്‍ജ പദ്ധതികള്‍, കൃഷി തുടങ്ങിയവ സംബന്ധിച്ച ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു.അഫ്ഗാനിസ്ഥാന്‍, സിറിയ, ഇറാന്‍, ഭീകരത തുടങ്ങിയ അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും മന്‍മോഹനും മെര്‍ക്കലും ചര്‍ച്ച നടത്തി.