ദക്ഷിണകൊറിയ അതീവ ജാഗ്രതയില്‍

single-img
12 April 2013

outh Korean K-1 tank moves over a temporary bridge during a river-crossing military drill in Hwacheon near the border with North Korea (2)ഉത്തരകൊറിയ ഏതുനിമിഷവും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തുമെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്ന് ദക്ഷിണകൊറിയയും അമേരിക്കയും അതീവ ജാഗ്രതയിലാണ്. ഇതിനിടെ കിംഇല്‍ സുംഗിന്റെ ജയന്തി ആഘോഷത്തിനുള്ള ഒരുക്കത്തിലാണ് ഉത്തരകൊറിയ. നിരവധി വിശിഷ്ടാതിഥികള്‍ വിദേശത്തുനിന്ന് പ്യോംഗ്യാംഗിലെത്തിയിട്ടുണ്ട്.കിഴക്കന്‍ തീരത്ത് അഞ്ച് മസുദാന്‍ മിസൈലുകള്‍ വിക്ഷേപണത്തിനായി ഉത്തരകൊറിയ സജ്ജമാക്കിയിട്ടുണെ്ടന്നാണു റിപ്പോര്‍ട്ട്. പസഫിക്കിലെ ഗുവാമിലും ജപ്പാനിലുമുള്ള അമേരിക്കന്‍ താവളങ്ങള്‍ ഈ മിസൈലിന്റെ പരിധിയില്‍ വരും. ഗുവാമിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകളും മിസൈല്‍ പ്രതിരോധ സംവിധാനവും അയച്ചിട്ടുണ്ട്. ജപ്പാന്‍ പേട്രിയട്ട് മിസൈലുകള്‍ വിന്യസിച്ചു.