എംഎല്‍എമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

single-img
12 April 2013

Kodiyeriഎംഎല്‍എമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. കൃഷിവകുപ്പ് സമ്മാനമായി എല്‍സിഡി ടെലിവിഷന്‍ നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. ടിവി എംഎല്‍എ ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചതായിട്ടാണ് റിപ്പോര്‍ട്ടെന്നും താന്‍ ഇതുവരെ കണ്ടില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് ഭരണ കാലത്തും യുഡിഎഫ് ഭരണകാലത്തും ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്‌ടെന്നും ഇത് പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.