ന്യൂജനറേഷന്‍ സിനിമകള്‍ കുട്ടികളെ വഴിതെറ്റിക്കുന്നു: സ്പീക്കര്‍

single-img
12 April 2013

g-karthikeyanന്യൂജനറേഷന്‍ സിനിമ എന്നനിലയില്‍ ആഘോഷിക്കപ്പെടുന്ന പല മലയാള ചലച്ചിത്രങ്ങളും കുട്ടികളെ വഴിതെറ്റിക്കുന്നവയാണെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അഭിപ്രയാപ്പെട്ടു. ജവഹര്‍ ബാലഭവന്‍ കുട്ടികള്‍ക്കായി നടത്തുന്ന അവധിക്കാല ക്ലാസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭാഷയെ മലിനമാക്കുന്ന ദ്വയാര്‍ഥ പ്രയോഗങ്ങളും മദ്യം, പുകവലി, അനാശ്യാസ ബന്ധങ്ങള്‍ തുടങ്ങിയവയെ മഹത്വവത്ക്കരിക്കുന്ന സമീപനങ്ങളും ഇത്തരം സിനിമകളുടെ ഭാഗമാണ്. ഇന്നത്തെ പല പരസ്യചിത്രങ്ങളും കുട്ടികള്‍ കാണാന്‍ പാടില്ലാത്തവയാണ്. രാഷട്രീയ പാര്‍ട്ടികള്‍ക്ക് പുറമേ ഇപ്പോള്‍ ജാതിമതസംഘടനകളും കുട്ടുകളുടെ സംഘടനകള്‍ ആരംഭിക്കുന്ന പ്രവണതയുണ്ട്. എന്നാല്‍ ഇവര്‍ എന്ത് സന്ദേശമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് സമൂഹം പരിശോധിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.