പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരേ പ്രകാശ് കാരാട്ട് രാഷ്ട്രപതിക്കു കത്തയച്ചു

single-img
12 April 2013

prakash karatപശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ധനമന്ത്രി അമിത് മിത്രയെയും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍, സിപിഎം പോളിറ്റ് ബ്യൂറോ മാപ്പുപറയണമെന്ന ഗവര്‍ണര്‍ എം.കെ. നാരായണന്റെ പ്രസ്താവനയ്‌ക്കെതിരേ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രാഷ്ട്രപതിക്ക് കത്തയച്ചു. സംഭവത്തെ ഗവര്‍ണര്‍ അപലപിച്ചതു തികച്ചും രാഷ്ട്രീയപരമായ രീതിയിലാണ്. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമെതിരേ നടന്നതു കരുതിക്കൂട്ടിയ അക്രമമാണെന്നു ഗവര്‍ണര്‍ എം.കെ. നാരായണന്‍ പറഞ്ഞു. ഒരു തടസവും കൂടാതെയാണു മുഖ്യമന്ത്രി ആസൂത്രണ മന്ത്രാലയത്തിലെത്തിയത്. അതു ടെലിവിഷനിലൂടെ രാജ്യത്തെ ജനങ്ങള്‍ കണ്ടതാണ്. അതിനാല്‍ രാഷ്ട്രപതി സംഭവത്തെക്കുറിച്ചു പഠിച്ചു ഗവര്‍ണറെ ഉപദേശിക്കണം: കാരാട്ട് കത്തിലൂടെ ആവശ്യപ്പെട്ടു.