പത്തര കോടി നഷ്ടപരിഹാരം തേടി ജഗതി കോടതിയില്‍

single-img
12 April 2013

Jagathy Sreekumar Latest Photo Newsവാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാര്‍ പത്തര കോടി രൂപ നഷ്ടപരിഹാരം തേടി കോടതിയില്‍. ഇന്‍ഷുറന്‍സ് കമ്പനിക്കെതിരേയും ജഗതി സഞ്ചരിച്ചിരുന്ന ഇന്നോവ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരേയുമാണ് ഹര്‍ജി. കഴിഞ്ഞ മാര്‍ച്ചിലാണ് ജഗതിക്ക് അപകടമുണ്ടായത്. തേഞ്ഞിപ്പലത്തിന് സമീപം പാണമ്പ്രയില്‍വെച്ച് ജഗതി സഞ്ചരിച്ച ഇന്നോവകാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു. അനില്‍ കുമാര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതായിരുന്നു അപകടകാരണം.