കൊച്ചി ബിനാലെയ്ക്ക് ധനസഹായം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി തടഞ്ഞു

single-img
12 April 2013

high court of keralaകൊച്ചി ബിനാലെയ്ക്ക് നാല് കോടി രൂപ കൂടി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. നേരത്തെ ഇടതു സര്‍ക്കാരിന്റെ കാലത്ത് ബിനാലെയ്ക്ക് അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. അടുത്തിടെ സമാപിച്ച ബിനാലെയില്‍ ക്രമക്കേടുകളുണ്‌ടെന്ന് ആദ്യം മുതല്‍ ആരോപണമുയര്‍ന്നിരുന്നു. ഇതേക്കുറിച്ച് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് ഉപേക്ഷിച്ച് കൂടുതല്‍ സാമ്പത്തിക സഹായം അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു സംഘടനാ പ്രതിനിധി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി.