ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാലും വധശിക്ഷ റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

single-img
12 April 2013

India Supreme Courtവധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളുടെ ദയാഹര്‍ജിയില്‍ തീരുമാനം വൈകിയാലും ശിക്ഷ റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദേവീന്ദര്‍ പാല്‍ സിംഗ് ഭുല്ലര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി. പൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലാണ് വധശിക്ഷ വിധിക്കാറുള്ളതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് ജെ.എസ് സിംഗ്‌വിയാണ് നിര്‍ണായകമായ വിധി പ്രഖ്യാപനം നടത്തിയത്. 1993 ല്‍ ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് കാര്‍ ബോംബ് സ്‌ഫോടനം നടത്തിയ കേസിലെ പ്രതിയാണ് ഭുല്ലര്‍. ഒന്‍പതു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 2003 ലാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. എന്നാല്‍ രാഷ്ട്രപതിക്ക് താന്‍ നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ എട്ടു വര്‍ഷം വൈകിയതായും അതുകൊണ്ടു ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. 2003 ല്‍ തന്നെ ഭുല്ലര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. 2011 ലാണ് ഹര്‍ജി അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീല്‍ തള്ളിയത്.