അരിവിഹിതം വെട്ടിക്കുറച്ചു; കെ.വി. തോമസിന്റെ പ്രസ്താവന തള്ളി അനൂപ് ജേക്കബ്

single-img
12 April 2013

anoopjacobകേരളത്തിന് അനുവദിച്ച അരിവിഹിതം കേന്ദ്രം വെട്ടിക്കുറച്ചതാണെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി. തോമസിന്റെ പ്രസ്താവന തള്ളിയാണ് അനൂപ് ജേക്കബിന്റെ വിശദീകരണം. കേന്ദ്രം നല്‍കാഞ്ഞിട്ടല്ല, കേരളം എടുക്കാത്തതിനാലാണ് ഭക്ഷ്യധാന്യത്തില്‍ കുറവുണ്ടായതെന്നാണ് രാവിലെ കെ.വി. തോമസ് പറഞ്ഞത്. 57 ശതമാനം ശതമാനം വിഹിതം മാത്രമാണ് കേരളം എടുത്തതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശേഷിക്കുന്ന വിഹിതത്തിനായി ധനമന്ത്രാലയത്തിന്റെ അനുമതി തേടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ 77.7 ശതമാനം വിഹിതം എടുത്തിട്ടുണെ്്ടന്നാണ് അനൂപ് ജേക്കബ് പറയുന്നത്. കേന്ദ്ര വിഹിതം ഉടന്‍ ലഭിച്ചില്ലെങ്കില്‍ കേരളത്തില്‍ ഭക്ഷ്യധാന്യ വിതരണത്തില്‍ പ്രതിസന്ധിയുണ്്ടാകുമെന്ന് മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.