സഞ്ജയ് ഗാന്ധിക്ക് നേരെ മൂന്നു തവണ വധശ്രമം ഉണ്ടായെന്ന് വിക്കിലീക്സ്

single-img
11 April 2013

സഞ്ജയ് ഗാന്ധിക്കു നേരെ മൂന്നുതവണ വധശ്രമമുണ്ടായതായി വിക്കിലീക്സ് രേഖകള്‍ വെളിപ്പെടുത്തുന്നു. ഇന്ദിരാഗാന്ധിയുടെ ഇളയമകനായ സഞ്ജയ് ഗാന്ധിക്കു നേരെ ഉത്തര്‍പ്രദേശ് സന്ദര്‍ശനത്തിലാണ് ആദ്യവധ ശ്രമമുണ്ടായതെന്ന് വിക്കിലീക്സ് രേഖകളില്‍ പറയുന്നു.

വ്യക്തമായി ആസൂത്രണം ചെയ്ത കൊലപാതക ശ്രമങ്ങളിൽ നിന്നാണ് സഞ്ജയ് രക്ഷപ്പെട്ടതെന്നാണ് വിക്കിലീക്ക്സ് കേബിളുകൾ പറയുന്നു.1980 ജൂണ്‍ 23ന് വിമാനം തകര്‍ന്ന് വീണാണ് ഇന്ദിരാ ഗാന്ധിയുടെ രണ്ടാമത്തെ മകനായ സഞ്ജയ്് ഗാന്ധി കൊല്ലപ്പെടുന്നത്.