പവര്‍ക്കട്ട് 6 മണിക്കൂര്‍ ആക്കണമെന്ന് വൈദ്യുതി മന്ത്രി

single-img
11 April 2013

പവര്‍ക്കട്ട് 6 മണിക്കൂര്‍ ആക്കണമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ഇത് മാത്രമാണ് മാര്‍ഗമെന്നും ആര്യാടന്‍ പറഞ്ഞു. പത്തനംതിട്ട വൈദ്യുതിഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു മാസം വൈദ്യുതി വാങ്ങാനായി 800 കോടി രൂപ വരെ കെ.എസ് ഇ ബിക്ക് ചിലവ് വരുന്നുണ്ട്. 200 കോടി രൂപയാണ് കെ.എസ്.ഇ.ബിയുടെ നഷ്ടമെന്നും ആര്യാടന്‍ പറഞ്ഞു.