ആഷിക് അബുവും റിമയും വിവാഹിതരായെന്ന് അഭ്യൂഹം

single-img
11 April 2013

സംവിധായകൻ ആഷിക് അബുവും നായിക റീമ കല്ലിങ്കലും വിവാഹിതരായെന്ന് ഗോസിപ്പ്.കഴിഞ്ഞ ദിവസം എറണാകുളത്ത് വച്ച് ആഷിക് അബുവും റിമ കല്ലിങ്കലും തമ്മിലുള്ള വിവാഹം അതീവ രഹസ്യമായി നടന്നെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.
എന്റെ വിവാഹം നടക്കുകയാണെങ്കിൽ നിങ്ങളെയെല്ലാവരെയും അറിയിക്കും. രഹസ്യമായൊന്നും ചെയ്യില്ല. ഈവിധമൊരു ഗോസിപ്പ് ഞാനും കേട്ടു. ഞാനും റിമയും വിവാഹം കഴിച്ചിട്ടില്ല എന്നാണു വാർത്തയോട് ആഷിക് അബു പ്രതികരിച്ചത്.

ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് സിനിമാ ലോകത്ത് ചർച്ചാവിഷയമാണ്. താൻ പ്രണയത്തിലാണെന്ന് മുൻപ് റിമയും വെളിപ്പെടുത്തിയിരുന്നു.