തമിഴ്‌നാട്ടില്‍ ട്രെയിന്‍ പാളം തെറ്റി 2 മരണം

single-img
10 April 2013

തമിഴ്‌നാട്ടിലെ ആറക്കോണത്ത്‌  യശ്വന്ത്പൂര്‍ – മുസഫിര്‍പൂര്‍ എക്‌സ്പ്രസിന്റെ 11 ബോഗികള്‍ പാളം തെറ്റി രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 50 പേര്‍ക്ക് പരിക്കേറ്റു. നാലു പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്

ബിഹാറിലെ മുസാഫര്‍പ്പുരില്‍ നിന്ന് ചെന്നൈ വഴി കര്‍ണാടകത്തിലെ യശ്വന്ത്പുരിലേക്ക് പോകുന്ന ട്രെയിനാണ് മുസാഫര്‍പ്പുര്‍-യശ്വന്ത്പുര്‍ എക്‌സ്പ്രസ്.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 08022876288; 08022203269; 08022876410; 08022156190