ടിപി വധം അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി

single-img
10 April 2013

tp big copyപ്രതികളെ കൂറുമാറ്റി ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ കേസ് അട്ടിമറിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖന്റെ വധവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പ്രതികള്‍ കൂറുമാറുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.