സിക്ക് വിരുദ്ധ കലാപം: നാലു പ്രതികളുടെ ജീവപര്യന്തം സുപ്രീം കോടതി ശരിവച്ചു

single-img
10 April 2013

supreme_court1984ലെ സിക്ക് വിരുദ്ധ കലാപത്തില്‍ രണ്്ടണ്ടു പേരെ ചുട്ടു കൊന്ന കേസിലെ നാലു പ്രതികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത് സുപ്രിം കോടതി ശരിവെച്ചു. ഡല്‍ഹി സ്വദേശികളായ ലാല്‍ബഹദൂര്‍, സുരേന്ദര്‍ പി.സിംഗ്, രാംലാല്‍, വീരേന്ദര്‍ സിംഗ് എന്നിവരെ വിചാരണക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരേ നല്‍കിയ അപ്പീലിലാണ് പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചുകൊണ്്ട് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടത്. ഹൈക്കോടിയുടെ ഈ വിധിയാണ് ഇപ്പോള്‍ സുപ്രീം കോടതി ശരിവച്ചിരിക്കുന്നത്.