ലാവ്‌ലിന്‍ കേസ് ഇന്നു ഹൈക്കോടതി പരിഗണിക്കും

single-img
10 April 2013

Pinarayi vijayan-4ലാവ്‌ലിന്‍ കേസിലെ കുറ്റപത്രം വിഭജിച്ചു വിചാരണ നടത്തണമെന്നാവശ്യപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് സി.ടി. രവികുമാറാണു ഹര്‍ജി പരിഗണിക്കുക. കേസിലെ കുറ്റപത്രം വിഭജിച്ചു വിചാരണ നടത്തുന്നതിനെതിരേ സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതു തടയുന്ന ജാമ്യവ്യവസ്ഥ ചോദ്യംചെയ്ത് എം.എം. മണി നല്കിയ ഹര്‍ജിയും കോടതി ഇന്നു പരിഗണിച്ചേക്കും.