കോവളം കൊട്ടാരം: പോക്കുവരവില്‍ ക്രമക്കേടില്ലെന്ന് ആഭ്യന്തര മന്ത്രി

single-img
10 April 2013

kovalam-palaceകോവളം കൊട്ടാരം പോക്കുവരവ് ചെയ്തതില്‍ ക്രമക്കേടില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇതില്‍ യാതൊരു വിധത്തിലുള്ള അഴിമതിയും നടന്നിട്ടില്ല. ഇതുസംബന്ധിച്ച ആരോപണങ്ങളെത്തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന വിജിലന്‍സ് അന്വേഷണം പിന്‍വലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണത്തില്‍ പോക്കുവരവില്‍ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നതായി കണെ്്ടത്തിയിട്ടില്ലെന്നും തിരുവഞ്ചൂര്‍ അറിയിച്ചു. കോവളം കൊട്ടാരവും സ്ഥലവും ഇന്ത്യന്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷ(ഐടിഡിസി)നു കൈമാറുകയും പോക്കുവരവ് ചെയ്തു കൊടുക്കുകയും ചെയ്തതു സംബന്ധിച്ചു വിജിലന്‍സ് കേസ് പിന്‍വലിച്ചതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണെ്്ടന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.