ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിന്; യുദ്ധഭീഷണി

single-img
10 April 2013

north_korea_mapജപ്പാനിലും പസഫിക്കിലെ യുഎസ് താവളമായ ഗുവാമിലും ചെന്നെത്താന്‍ശേഷിയുള്ള മധ്യദൂര മസുദാന്‍ ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ ഏതു നിമിഷവും പരീക്ഷിക്കാമെന്നു ദക്ഷിണകൊറിയന്‍ വിദേശമന്ത്രി യുന്‍ ബിംഗ്്‌സേ പറഞ്ഞു. 3500 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. കിഴക്കന്‍ തീരത്തെ ലോഞ്ചിംഗ് പാഡിലേക്ക് ഈ മിസൈല്‍ എത്തിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ജപ്പാന്റെ മുകളിലൂടെ പറക്കുന്ന പക്ഷം മിസൈല്‍ വെടിവച്ചിടാനായി പേട്രിയട്ട് മിസൈല്‍ പ്രതിരോധസംവിധാനം ഏര്‍പ്പെടുത്തിയതായി ജപ്പാന്‍ അറിയിച്ചു. മിസൈല്‍ പരീക്ഷണം ഒഴിവാക്കാന്‍ ഉത്തരകൊറിയയുടെ മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ചൈനയോടും റഷ്യയോടും ആവശ്യപ്പെട്ടിട്ടുണെ്ടന്ന് ദക്ഷിണകൊറിയ വ്യക്തമാക്കി.