ചൂട്:തൊഴില്‍ സമയം പുനക്രമീകരിച്ചു

single-img
10 April 2013

സംസ്ഥാനത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരുടെ പകല്‍ നേരത്തെ തൊഴില്‍ സമയം പുന:ക്രമീകരിച്ചു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയായിരിക്കും പുതുക്കിയ സമയം. തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമം അനുവദിക്കണം.

ഈ മാസം 30 വരെയാണ് തൊഴില്‍ സമയം പുനഃക്രമീകരിച്ചത്. ഇത് സംബന്ധിച്ച് ഉത്തരവ് ലേബര്‍ കമ്മീഷണര്‍ ഇന്ന് പുറത്തിറക്കും. ഉത്തരവ് ലംഘിക്കുന്ന തൊഴില്‍ ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ നിയമസഭയില്‍ അറിയിച്ചു.

സംസ്ഥാനം അതിരൂക്ഷമായ വര്‍ള്‍ച്ച നേരിടുകയാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. വരള്‍ച്ചയുടെയും ചൂടിന്റെയും കാഠിന്യം മനസ്സിലാക്കാന്‍ മുഖ്യമന്ത്രി ജില്ലകള്‍ സന്ദര്‍ശിക്കും. ഈ മാസം 13 മുതല്‍ 22 വരെയായിരിക്കും ഈ സന്ദര്‍ശനം.