ഗണേഷ് ഭവന്‍ യാമിനിയുടെയും മക്കളുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തു

single-img
10 April 2013

00ganeshകെ.ബി.ഗണേഷ്‌കുമാറിന്റെ വഴുതക്കാട്ടെ വീട് യാമിനിയുടെയും മക്കളുടേയും പേരില്‍ രജിസ്റ്റര്‍ ചെയ്തു. വഴുതക്കാട് ടാഗോര്‍ നഗറിലുള്ള ഗണേഷ്ഭവന്‍ എന്ന പേരിലുള്ള വീടാണ് കൈമാറ്റം ചെയ്തത്. തിരുവനന്തപുരം സബ് രജിസ്ട്രാര്‍ ഓഫീസ് മുഖേനയായിരുന്നു രജിസ്‌ട്രേഷന്‍. നേരത്തെ യാമിനി തങ്കച്ചിക്കെതിരെ കോടതിയിലും പോലീസിലും നല്‍കിയ പരാതികള്‍ ഗണേഷ് നിരുപാധികം പിന്‍വലിച്ചിരുന്നു. ഇതിനുള്ള അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.