ചന്ദ്രശേഖരന്‍വധം: മൂന്നുപേര്‍കൂടി കൂറുമാറി

single-img
9 April 2013

TP chandrashekaran - 6ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ വീണ്ടും കൂറുമാറ്റം. ഇന്നലെ എരഞ്ഞിപ്പാലം പ്രത്യേക കോടതിയില്‍ വിസ്തരിച്ച അഞ്ചുസാക്ഷികളില്‍ മൂന്നു പേര്‍ പ്രതിഭാഗത്തേക്കു കൂറുമാറി. മറ്റു രണ്ടുപേരുടെ മൊഴി പ്രതികൂലമല്ലെങ്കിലും കേസിനു ബലം നല്കുന്നതല്ല. 49-ാം സാക്ഷി ചൊക്ലി ചെണ്ടയാട് സ്വദേശിനിയും ചൊക്ലി മെഡിക്കല്‍ സെന്ററിലെ നഴ്‌സുമായ പി. ഷിജ, 52-ാം സാക്ഷി ചൊക്ലി വടക്കുമ്പാട്ട് നിഥുന്‍, 53-ാം സാക്ഷി ചമ്പാട് കരിയാക്കുന്ന് റെനില്‍ എന്നിവരാണു പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്കിയത്. ഇതോടെ കേസില്‍ വിസ്തരിച്ച 53 സാക്ഷികളില്‍ 23 പേര്‍ കൂറുമാറി.