മണിപ്പൂരിലെ വ്യാജ ഏറ്റുമുട്ടലുകള്‍: കേന്ദ്രത്തിനു സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
9 April 2013

India Supreme Courtമണിപ്പൂരില്‍ വ്യാജ ഏറ്റുമുട്ടലുകളുണ്ടായെന്ന റിപ്പോര്‍ട്ടിന്മേല്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്തരം സംഭവങ്ങളില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ കോടതി, ഇത്തരത്തിലുള്ള നടപടികളാണു തുടരുന്നതെങ്കില്‍ ജഡ്ജിയായി ഇരിക്കുന്നതില്‍ അര്‍ഥമില്ലെന്നും കേസ് പരിഗണിച്ച ഡിവിഷന്‍ ബഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റീസ് അഫ്താബ് ആലം തുറന്നടിച്ചു. വ്യാജ ഏറ്റുമുട്ടലുകള്‍ നഷ്ട പരിഹാരം നല്‍കി ഒതുക്കാവുന്ന കേസുകളായി മാത്രം കരുതരുതെന്നും കോടതി സര്‍ക്കാരിനു മുന്നറിയിപ്പ് നല്‍കി. എന്നാല്‍, റിപ്പോര്‍ട്ട് ശരിയല്ലെന്നും തെളിവുകള്‍ പരിശോധിക്കാന്‍ കോടതി തയാറാകണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മണിപ്പൂരിലുണ്ടായ ആറു സൈനിക ഏറ്റുമുട്ടലും വ്യാജമായി ഉണ്ടാക്കിയതാണെന്നു സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സന്തോഷ് ഹെഗ്‌ഡെ സമിതി കണെ്ടത്തിയിരുന്നു.