സഞ്ജയ് ഗാന്ധിയും ഇടനിലക്കാരന്‍ ആയിരുന്നു : വിക്കിലീക്ക്‌സ്‌

single-img
9 April 2013

1647083_sanjayap300സഞ്ജയ് ഗാന്ധിയും വിദേശവിമാനക്കമ്പനികളുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് വിക്കിലീക്ക്‌സ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു. 1976 ല്‍ ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ തങ്ങളുടെ വിമാനങ്ങള്‍ ഇന്ത്യയ്ക്ക് വില്‍ക്കാന്‍ സഞ്ജയ് ഗാന്ധിയുടെ സഹായം തേടിയെന്നാണ് രേഖകളില്‍ പറയുന്നത്. അമേരിക്കയുടെയും നെതര്‍ലാന്‍ഡിന്റെയും കമ്പനികളെ ഒഴിവാക്കി കരാര്‍ സംഘടിപ്പിക്കാന്‍ സഞ്ജയ് ഗാന്ധിയുടെ സഹായം ബ്രിട്ടീഷ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന് ലഭിച്ചിരുന്നതായും രേഖകളിലുണ്ട്. രാഷ്ടീയത്തിലിറങ്ങും മുമ്പ്, പൈലറ്റായിരിക്കെ 1970 ല്‍ രാജിവ് ഗാന്ധിയെ സ്വീഡിഷ് ആയുധ കമ്പനിയായ ‘സാബ്‌സ്‌കാനിയ’ അവരുടെ യുദ്ധവിമാനം ഇന്ത്യയ്ക്ക് വില്‍ക്കുന്നതിന് ഇടനിലക്കാരനാക്കിയെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ കഴിഞ്ഞ ദിവസം വിക്കിലീക്ക്‌സ് പുറത്തുവിട്ടിരുന്നു. കിസ്സിഞ്ചര്‍ കേബിള്‍ എന്ന പേരിലുള്ള അമേരിക്കന്‍ നയതന്ത്ര സന്ദേശത്തില്‍ നിന്നാണ് രഹസ്യവിവരങ്ങള്‍ ലഭ്യമായതെന്ന് വിക്കിലീക്‌സ് പറയുന്നു.