ബാഴ്‌സയ്ക്ക് കൂറ്റന്‍ ജയം

single-img
9 April 2013

Barselonaസ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണയ്ക്ക് കൂറ്റന്‍ ജയം. ബാഴ്‌സ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മയോര്‍ക്കയെ തകര്‍ത്തത്. ലയണല്‍ മെസ്സിക്ക് വിശ്രമം നല്‍കിയ ഇറങ്ങിയ ബാഴ്‌സയെ സെസ്‌ക് ഫാബ്രിഗാസിന്റെയും അലക്‌സ് സാഞ്ചസിന്റെയും സ്‌കോറിംഗ് മികവാണ് തുണച്ചത്. ആദ്യ പകുതിയില്‍ ബാഴ്‌സ നാല് മുന്നിലായിരുന്നു. 30 കളികളില്‍ നിന്നും 78 പോയിന്റുമായി ബാഴ്‌സലോണയാണ് ലീഗില്‍ ഒന്നാമത്.