അമിത് ഷായ്‌ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കി

single-img
9 April 2013

Amithപ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയും ഇപ്പോള്‍ ബി.ജെ.പി. ജനറല്‍ സെക്രട്ടറിയുമായ അമിത് ഷായ്‌ക്കെതിരെ തയ്യാറാക്കിയ എഫ്.ഐ.ആര്‍ സുപ്രീംകോടതി റദ്ദാക്കി. ഒരു വ്യക്തിയെ തേജോവധം ചെയ്യാനായി ഒരേ കേസില്‍ രണ്ട് എഫ്.ഐ.ആറുകള്‍ ഫയല്‍ ചെയ്ത സി.ബി.ഐ.യെ കോടതി വിമര്‍ശിച്ചു.നേരത്തെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് മൂന്ന് മാസം ജയില്‍ശിക്ഷ അനുഭവിച്ച അമിത് ഷായ്‌ക്കെതിരെ പ്രജാപതിയുടെ കേസില്‍ പ്രത്യേക എഫ്.ഐ.ആറിന്റെ ആവശ്യമില്ലെന്ന് ജസ്റ്റിസുമാരായ പി. സദാശിവം, ബി.എസ്. ചൗഹാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധിന്യായത്തില്‍ പറഞ്ഞു.