ശാരിയുടെ പിതാവിന്റെ പരാതിയില്‍ പുതിയ കാര്യങ്ങള്‍ ഉണ്‌ടെങ്കില്‍ പരിശോധിക്കുമെന്ന് തിരുവഞ്ചൂര്‍

single-img
8 April 2013

thiruvanchoorശാരിയുടെ പിതാവിന്റെ പരാതിയില്‍ പുതിയ കാര്യങ്ങള്‍ ഉണ്‌ടെങ്കില്‍ അത് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കാത്ത ചില കാര്യങ്ങള്‍ ഉണ്‌ടെന്ന് കാട്ടി ശാരിയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സിബിഐ അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരുന്നോയെന്നും നിയമപരമായി നിലനില്‍ക്കുന്നതാണോയെന്നും പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.