ഗണേഷ്-യാമിനി വിഷയം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

single-img
8 April 2013

Niyamasabha1ദിവസങ്ങളായി നിയമസഭയില്‍ പുകഞ്ഞു നീറിക്കൊണ്ടിരിക്കുന്ന ഗണേഷ് കുമാര്‍- യാമിനി വിഷയത്തില്‍ അടിയന്ത്രപ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് കോടതിയെ സമീപിച്ചതെന്ന് ഗണേഷ്‌കുമാറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയിരുന്നത്.

ഗണേഷും യാമിനിയും തമ്മിലുണ്ടാക്കിയ ധാരണ ലംഘിക്കാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടുനിന്നുവെന്നും അദ്ദേഹം യാമിനിയെ വഞ്ചിച്ചുവെന്നും വി.എസ്. സുനില്‍കുമാര്‍ എഴുതി തയാറാക്കിയ പ്രമേയത്തില്‍ ആരോപിച്ചിരുന്നു. ഗണേഷിന് കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി ഒത്താശ ചെയ്യുകയായിരുന്നുവെന്നും നിയമപരമായി വലിയ ഒരു തെറ്റാണ് മുഖ്യമന്ത്രി ചെയ്തതെന്നും സത്യപ്രതിജ്ഞാലംഘനമാണെന്നും നോട്ടീസില്‍ ആരോപിച്ചു. ഗണേഷിന്റെ പരസ്യപ്രസ്താവന കോടതി തന്നെ വിലക്കിയിരിക്കുകയാണെന്നും പിന്നെവിടെയാണ് തന്റെ അറിവോടെയാണ് കോടതിയെ സമീപിച്ചതെന്ന് ഗണേഷ് പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്നാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.