ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് നരേന്ദ്രമോഡി

single-img
8 April 2013

Narendra Modiലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി. രാജ്യത്തെ ജനങ്ങള്‍ ബിജെപിയെ വിജയത്തിലെത്തിക്കും. ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ഇതര ഗുജറാത്ത് വാര്‍ത്തെടുത്തതുപോലെ 2014 തെരഞ്ഞെടുപ്പോടെ ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ഇതര ഇന്ത്യയെ വാര്‍ത്തെടുക്കുമെന്നും മോഡി പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഡി. ജന്‍മിത്ത രാഷ്ട്രീയം ഏത് ജനാധിപത്യത്തിലും മോശം പ്രവണതയാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ജന്‍മിത്തം ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മോഡി പറഞ്ഞു.