സ്ത്രീകള്‍ക്കെതിരേയുള്ള കേസുകള്‍: കൂടുതല്‍ കോടതികള്‍ വേണമെന്നു പ്രധാനമന്ത്രി

single-img
8 April 2013

manmohan_singhസ്ത്രീകള്‍ക്കു നേരേയുണ്ടാകുന്ന അതിക്രമക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കേണ്ടതുണെ്ടന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ തടയാന്‍ ഇനിയും കൂടുതല്‍ നടപടികള്‍ ചെയ്യാനുണ്ട്. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരുടെയും യോഗം ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണ്. ഇതു തടയാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരി ക്കേണ്ടതുണ്ട്. ജുഡീഷറിയില്‍ നവീകരണവും മാറ്റങ്ങളും കൊണ്ടുവരേണ്ട സമയമാണിപ്പോള്‍. ജഡ്ജിമാരുടെ എണ്ണത്തിലെ കുറവാണു കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിലുള്ള പ്രധാന തടസം. അതിവേഗ കോടതികളുടെ എണ്ണം കൂട്ടാനും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഇത്തരം കോടതികളിലൂടെ തീര്‍പ്പാക്കാനും സാധിക്കണം. കൂടുതല്‍ കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.