കൊറിയന്‍ പ്രതിസന്ധി: യുഎസ് മിസൈല്‍ പരീക്ഷണം മാറ്റി

single-img
8 April 2013

north_korea_mapകൊറിയന്‍ പ്രതിസന്ധിയെത്തുടര്‍ന്നുള്ള സംഘര്‍ഷം ശമിപ്പിക്കാനുള്ള ശ്രമമെന്ന നിലയില്‍ തങ്ങള്‍ മിസൈല്‍ പരീക്ഷണം മാറ്റിവച്ചതായി അമേരിക്ക അറിയിച്ചു. ഇതിനിടെ, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ് ഉത്തരകൊറിയയ്ക്കു പരോക്ഷമായി മുന്നറിപ്പു നല്കി. സ്വാര്‍ഥനേട്ടങ്ങള്‍ക്കു കലാപമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ഏഷ്യ ഫോറത്തില്‍ സംസാരിച്ച ചിന്‍പിംഗ് പറഞ്ഞു.