സിഐടിയു ദേശീയ പ്രസിഡന്റായി പദ്മനാഭനും സെക്രട്ടറിയായി തപന്‍ സെന്നും തുടരും

single-img
8 April 2013

A K Pസിഐടിയു ദേശീയ പ്രസിഡന്റായി എ.കെ. പദ്മനാഭനും ജനറല്‍ സെക്രട്ടറിയായി തപന്‍ സെന്നും തുടരും. കണ്ണൂരില്‍ നടക്കുന്ന പതിന്നാലാം ദേശീയ സമ്മേളനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും എളമരം കരീം ഉള്‍പ്പെടെ മൂന്നു പേരെ ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. കെ.കെ ദിവാകരനെ ദേശീയ സെക്രട്ടറിയായി നിലനിര്‍ത്തിയതിനൊപ്പം പി. നന്ദകുമാറിനെയും ഈ പദവിയിലേക്ക് ഉയര്‍ത്തി. ആനത്തലവട്ടം ആനന്ദന്‍, മേഴ്‌സിക്കുട്ടിയമ്മ, കെ.ഒ ഹബീബ് എന്നിവര്‍ അടക്കം 15 പേരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം എം.എം ലോറന്‍സ്, കെ.എന്‍ രവീന്ദ്രനാഥ്, പി.കെ ഗുരുദാസന്‍ എന്നിവരെ ദേശീയനേതൃത്വത്തില്‍ നിന്ന് ഒഴിവാക്കി.