അരിവില കൂടാതിരിക്കാന്‍ നടപടി: മന്ത്രി അനൂപ്

single-img
8 April 2013

anoopjacob_thumbപൊതുവിപണിയില്‍ അരി വില ഉയര്‍ന്നാല്‍ റേഷന്‍ സംവിധാനത്തിലൂടെ കൂടുതല്‍ അരി വിതരണം ചെയ്തു വിലക്കയറ്റം നിയന്ത്രിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. നിലവില്‍ അരി വില നിയന്ത്രണവിധേയമാണെന്നും ആവശ്യമെങ്കില്‍ ഇനിയും കൂടുതല്‍ അരി സംസ്ഥാനത്തിന് അനുവദിക്കാന്‍ തയാറാണെന്നും കേന്ദ്രഭക്ഷ്യമന്ത്രി കെ.വി. തോമസ് ഉറപ്പുനല്കിയിട്ടുണെ്ടന്നും മന്ത്രി അറിയിച്ചു. ബിപിഎല്‍ കാര്‍ഡിനര്‍ഹരായ എപിഎല്‍ വിഭാഗക്കാര്‍ക്കു കുറഞ്ഞ നിരക്കില്‍ കൂടുതല്‍ അരി നല്‍കിവരുന്നതു തുടരാന്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ട്. ഇതു പ്രകാരം നിലവിലുള്ള ബിപിഎല്‍ കാര്‍ഡുടമകള്‍ക്കു സബ്‌സിഡി നിരക്കില്‍ 35 കിലോഗ്രാം ഭക്ഷ്യധാന്യവും അഞ്ചു കിലോ അരിയും രണ്ടു കിലോ ഗോതമ്പും ലഭിക്കും. ബിപിഎല്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത എപിഎല്‍ കാര്‍ഡുടമകള്‍ക്കു കിലോയ്ക്ക് 6.20 രൂപ നിരക്കില്‍ 19 കിലോ അരിയും 4.70 രൂപ നിരക്കില്‍ ആറു കിലോ ഗോതമ്പും അധിക വിഹിതമായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.