അഗ്നി -2 പരീക്ഷണം വിജയം

single-img
8 April 2013

Agni_II_1420185gഅണ്വായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി-2 മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ ഒഡീഷയിലെ വീലര്‍ ദ്വീപില്‍ ഇന്നലെ വിജയകരമായി പരീക്ഷിച്ചു. പരിശീലനത്തിന്റെ ഭാഗമായി കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്‌സസ് കമാന്‍ഡ് ആണ് പരീക്ഷണം നടത്തിയത്. കരസേന നേരത്തേതന്നെ ഈ മിസൈല്‍ ആവനാഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1000 കിലോഗ്രാം പോര്‍മുനയുമായി 2000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍ കൃത്യമായി പ്രഹരിക്കാനുള്ള ശേഷി അഗ്നി-രണ്ടിനുണ്ട്.