ഘടകകക്ഷികള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നു: ചെന്നിത്തല

single-img
7 April 2013

chennithalaസര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്നതു ചില ഘടകകക്ഷി നേതാക്കളാണെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഒമ്പതാം തീയതിയോടെ മുന്നണിയിലെ എല്ലാ പ്രശ്ങ്ങള്‍ക്കും ഒത്തു തീര്‍പ്പുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കേരള യാത്രയ്ക്കു മുന്നോടിയായി തൃ ശൂര്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം. വ്യക്തമായ കാഴ്ചപ്പാടുകളോടെ പ്രവര്‍ത്തിക്കുന്ന യുഡി എഫിലെ കക്ഷികളില്‍ ചിലര്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പി ക്കുന്ന പ്രശ്‌നങ്ങളുമായി മുന്നോട്ടുവരുന്നതു ഖേദകരമാണ്. ഒരു ചര്‍ച്ചയ്ക്കും വഴങ്ങാത്ത വരോട് ഇനി കടുത്ത നിലപാടായിരിക്കും സ്വീകരിക്കുക.

മുന്നണി എന്ന നിലയില്‍ വ്യത്യസ്തഅഭി പ്രായങ്ങളുണ്ടാകാം. എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടത്. കോണ്‍ഗ്രസ് എന്നും ചര്‍ച്ചകള്‍ക്കും ഒത്തുതീര്‍പ്പുകള്‍ ക്കും തയാറായിട്ടുണ്ട്.

എന്നാല്‍ അതൊരു ദൗര്‍ബല്യമായി ആരും കാണരുതെന്നുംചെ ന്നിത്തല ഓര്‍മിപ്പിച്ചു. പാര്‍ലമെന്റ് തെര ഞ്ഞെടുപ്പ് മുന്നില്‍കണ്ട് എല്ലാവരും ഒറ്റക്കെ ട്ടായി പ്രവര്‍ത്തിക്കാനും അദ്ദേഹം ആഹ്വാ നം ചെയ്തു.