സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യം :മന്‍മോഹന്‍ സിങ്

single-img
7 April 2013

ഡെല്‍ഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യത്ത് കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യ തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ അതിക്രൂരമായ മാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അനിവാര്യമായ കാര്യമാണിതെന്നും  അദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസ്മാരുടെയും യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കൂടുതല്‍ ജഡ്ജിമാരെ നിയമിക്കണമെന്നും അതിവേഗ കോടതികളുടെ എണ്ണം കൂട്ടണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോടതികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കുമെന്നും അദേഹം അറിയിച്ചു.
കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി കെ.എം.മാണി, ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.